മലദ്വാർ കടത്ത് തുടരുന്നു തിരുവനന്തപുരത്ത് 36 ലക്ഷത്തന്റെ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം : വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 36 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി ഫാരീസിന്റെ (24) പക്കല്‍നിന്നാണ് 700 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ ദുബൈയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഫൈ്ല ദുബൈ എയര്‍ലൈന്‍സിന്റെ എഫ്.ഇസഡ് 8973ാം നമ്ബര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
എയര്‍ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ ഡി. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ പി. രാമചന്ദ്രന്, യു. പുഷ്പാ, രാജീവ് രാജന്, സെലീന, ഇന്‍സ്പെക്ടര്‍മാരയ ഷിബു വിന്‍സെന്റ്, ഡി. വിശാഖ്, രാംകുമാര്‍, ബാല്‍മുകുന്ദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.