എം സി ഖമറുദ്ദീന് എംഎല്‍എയുടെ സ്വര്‍ണ നിക്ഷേപത്തട്ടിപ്പ്അന്വേഷണം ലീഗ് നേതാക്കളിലേക്ക്
കാസർകോട് :എം സി ഖമറുദ്ദീന് എംഎല്‍എയുടെ സ്വര്‍ണ നിക്ഷേപത്തട്ടിപ്പില്‍ മുസ്ലിംലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കാസര്‍കോട് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ഹാജിയെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു. കാസര്‍കോട് പൊലീസ് ആസ്ഥാനത്തെ എസ്ഐടി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൂന്ന് മണിക്കൂറോളം ചോദ്യംചെയ്തത്. ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള, സെക്രട്ടറി എ അബ്ദുള്‍റഹിമാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും വരും ദിവസങ്ങളില്‍ ചോദ്യംചെയ്യും.
ജ്വല്ലറി എംഡി ടി കെ പൂക്കോയതങ്ങളും ഡയറക്ടര്‍മാരില്‍ ചിലരും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നല്കിയ വിവരങ്ങളിലും അന്വേഷകസംഘം ശേഖരിച്ച തെളിവുകളിലും തട്ടിപ്പില്‍ ലീഗ് നേതൃത്വത്തിലെ ചിലരുടെ പങ്ക് വ്യക്തമായിരുന്നു.