ഇടുക്കി: നരിയംപാറയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ്(24) ആണ് ജയിലില്‍ ജീവനൊടുക്കിയത്. അഞ്ച് ദിവസത്തിന് മുന്‍പ് പീഡനത്തിനിരയായ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
കഴിഞ്ഞ മാസം 23 നാണ് പീഡനത്തിനിരയായ 16-കാരി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെണ്‍കുട്ടിയെ യുവാവ് പ്രണയം നടിച്ച് പീഡനത്തിനിരക്കിയെന്ന് ബന്ധുക്കള്‍ പ്രതി മനുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.