തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. ബിനീഷിന്‍െറ കുടുംബത്തിന്‍െറ പരാതിയിലാണ് കേസ്. കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തിയെന്നും ബാലാവകാശ കമ്മീഷന് വ്യക്തമാക്കി. തിരുവനന്തപുരം പൊലീസ് കമ്മീഷണറോടാണ് കേസില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്.
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ബാലാവകാശ കമ്മീഷനും വ്യാഴാഴ്ച എത്തിയിരുന്നു. രണ്ടര വയസ് പ്രായമുള്ള ബിനീഷിന്റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമീഷനെത്തിയത്. ബാലാവകാശ കമ്മീഷന് രേഖാമൂലം ഇഡിയോട് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് ബിനീഷിന്റെ ഭാര്യയെയും അമ്മയേയും കുഞ്ഞിനെയും വീടിന് പുറത്തേക്ക് വിട്ടത്.
കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേററ്റ് ബിനീഷിന്‍െറ വീട്ടില്‍ റെയ്ഡിനെത്തിയത്. വീട്ടില്‍ നിന്ന് ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്‍െറ ക്രെഡിറ്റ് കാര്‍ഡ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, കാര്‍ഡ് ഇ.ഡി കൊണ്ട് വെച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പിടില്ലെന്ന് ബിനീഷിന്‍െറ കുടുംബം നിലപാടെടുത്തതോടെ ഇ.ഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തുടരുകയായിരുന്നു.