ഷാർജ പുസ്തക മേള; ഒലിവ് പബ്ലിക്കേഷൻസിന്റെ പവലിയൻ ഷാർജ പോലീസ് മേധാവി സൈഫ് അൽ സറി അൽ ഷംസി ഉദ്ഘാടനം ചെയ്തു
ഷാർജ: ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച രാജ്യാന്തര പുസ്തക മേളയിൽ ഒലീവ് പബ്ലിക്കേഷൻസിന്റെ പവലിയൻ ഷാർജ പോലീസ് മേധാവി സൈഫ് അൽ സറി അൽ ഷംസി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേളയിൽ ഒലീവ് പബ്ലിക്ക്കേഷൻസ് ഗൾഫ് കോർഡിനേറ്റർ യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി, അഷ്റഫ് അത്തോളി, അഡ്വ.ശങ്കർ നാരായണൻ, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ് എന്നിവർ സന്നിഹിതരായിരുന്നു. വരും ദിവസങ്ങളിൽ ഒട്ടനേകം പുസ്തകങ്ങൾ ഒലീവ് പബ്ലിക്കേഷൻസ് പ്രകാശനം ചെയ്യുന്നതാണ്.
വുഹാൻ ഡയറി, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മധുര നാരകം,നിലാവിന്റെ പെണ്ണുങ്ങൾ, അലാ ഇഫാഫി മയ്യഴി, തങ്ങൾ വിളക്കണഞ്ഞ വർഷങ്ങൾ, പകരം ഇല്ലാത്ത. കെ.എം.സീതി.സാഹിബ്, കേരള നിയമ സഭയിലെ പോരാട്ടം, ആളണ്ടാപ്പക്ഷി , കാണാമറയത്തെ ഇന്ത്യ എന്നിവയാണ് ഒലീവിന്റെതായി പ്രകാശനത്തിന് ഒരുക്കിയിരിക്കുന്ന പ്രധാന പുസ്തകങ്ങൾ.