പുളിച്ച തെറി, ഗ്രൂപ്പില്‍ ഡോക്ടര്‍മാരുടെ തന്തയ്ക്ക് വിളി: ഡോ. പത്മാനാഭനെതിരെ
കോടതി ഉത്തരവ് പ്രകാരം പോലീസ് കേസ്സെടുത്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഡോ. സുബ്രഹ്മണ്യ ഭട്ടിനെ വാട്സാപ്പ് ഗ്രൂപ്പില്‍ തന്തയ്ക്ക് വിളിച്ച ജില്ലാശുപത്രിയിലെ മുന്‍ സൂപ്രണ്ടും, ഐഎംഏ എത്തിക്സ് കമ്മിറ്റി ആന്റ് ക്വാക്കറി ചെയര്‍മാനുമായ ഡോ. ടി.വി. പത്മനാഭനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ്സെടുത്തു.
കാഞ്ഞങ്ങാട്ടെ 150 ഓളം ഡോക്ടര്‍മാര്‍ അംഗങ്ങളായുള്ള ഡോക്ടേഴ്സ് ആന്റ് കാഞ്ഞങ്ങാട് ഡോട്ട് കോം എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ തന്തയ്ക്ക് വിളിച്ചതായുള്ള ഡോ. സുബ്രഹ്മണ്യ ഭട്ടിന്റെ പരാതിയില്‍ ഡോ. പത്മനാഭനെതിരെ കേസ്സുള്‍പ്പെടെ നടപടി സ്വീകരിക്കാനുള്ള ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസ്സെടുത്തത്.
സുബ്രഹ്മണ്യ ഭട്ട് പരാതിയുമായി സമീപിച്ചത് പോലീസിനെയായിരുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള അസഭ്യവര്‍ഷമാണ് പരാതിക്കിടയാക്കിയതെന്നതിനാല്, കോടതിയെ സമീപിക്കാന്‍ പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു.
എംബിബിഎസ് ബിരുദധാരിയായ സുബ്രഹ്മണ്യന് കണ്‍സള്‍ട്ടന്റ് സോണോളജിസ്റ്റെന്ന പേരില്‍ സ്കാനിംഗ് റിപ്പോര്‍ട്ട് നല്‍കുന്നതായി ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സിലിന് പത്മനാഭന് പരാതി നല്‍കിയിരുന്നു. ഇതേ ചൊല്ലിയാണ് വാട്സാപ്പ് ഗ്രൂപ്പില്‍ ഡോക്ടര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി പ്രശ്നം തന്തയ്ക്ക് വിളിയിലേക്കെത്തിയത്.
ഡോ.ടി.വി. പത്മനാഭന് തന്തയ്ക്ക് വിളിച്ചെന്ന ഡോ. ഭട്ടിന്റെ പരാതിയില്‍ നേരത്തെ പോലീസ് ഒരു കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കുറ്റകൃത്യത്തിനുപയോഗിച്ച ഡോക്ടര്‍മാരുടെ സെല്‍ഫോണുകള്‍ പോലീസ് പരിശോധിച്ചു. ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളവരുടെ മൊഴിയെടുക്കും