കരിപ്പൂരില്‍ നിന്നും 81 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് മലപ്പുറം സ്വദേശികൾ പിടിയിൽ
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം 81 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നെത്തിയ യാത്രക്കാരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
മലപ്പുറം സ്വദേശി അനൂപ്, കാസര്‍കോട് സ്വദേശികളായ മജീദ്, ഫൈസല്‍, ആരിഫ്, അബ്ബാസ് അറാഫത്ത് എന്നിവരില്‍ നിന്നാണ് ഒന്നരക്കിലോയിലേറെ സ്വര്‍ണം പിടിച്ചെടുത്തത്. വസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. മറ്റ് രണ്ട് യാത്രക്കാരില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന പതിനായിരം വിദേശ സിഗരറ്റുകളും കസ്റ്റംസ് പിടികൂടി.