കാഞ്ഞങ്ങാട് : മലബാർ ദേവസ്വം സമഗ്ര നിയമ പരിഷ്കരണം നടപ്പിലാക്കുക, ശമ്പള കുടിശ്ശിക അടിയന്തിരമായി നൽകുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, കോവിഡ്- 19 മൂലം ദുരിതമനുഭവിക്കുന്ന സ്വകാര്യ ക്ഷേത്രങ്ങൾക്കും ജീവനകാർക്കും സഹായ ധനം നൽകുക .എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മലബാറിലെ ക്ഷേത്ര ജീവനക്കാർ പ്രധാന കേന്ദ്രങ്ങളിൽ മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു )ൻ്റെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി.
സി ഐ ടി യു മഡിയൻ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ യൂണിറ്റ് പ്രസിഡണ്ട് ഗോപകുമാര മാരാരുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് എം.നാരായണൻ ഉദ്ഘാടനം ചെയ്തു. മനോജ് മധുരക്കാട് സ്വാഗതം പറഞ്ഞു. അത്തിക്കൽ ഇളമ, ശ്രീനിവാസൻ നമ്പൂതിരി ,നാരായണൻ നമ്പീശൻ, നാരായണൻ തായത്ത് വീട് എന്നിവർ പങ്കെടുത്തു.