കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസ്സുള്ള നേപ്പാളി ബാലിക ക്രൂര പീഡനത്തിന് ഇരയായി
കോഴിക്കോട്: ബാലുശ്ശേരിക്കടുത്ത് ഉണ്ണികളം വള്ളിയോത്ത് ആറ് വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി. നേപ്പാള്‍ സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയാണ് ഇന്നലെ രാത്രി പീഡനത്തിന് ഇരയായത്. കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്വാറി തൊഴിലാളികളായ കുട്ടിയുടെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു പീഡനം. നിരവധി ക്വാറി തൊഴിലാളികളാണ് ഇവിടെ ഒരുമിച്ച് താമസിച്ച് വരുന്നത്. ഇന്നലെ പകൽ അച്ഛനും അമ്മയും വീട്ടില്‍ നിന്ന് പുറത്ത് പോയിരുന്നു.
കുറച്ച് സമയം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടി രക്തത്തില്‍ കുളിച്ച് നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.