ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി
ഡൽഹി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളിയതിനെതിരെ ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ പുനപരിശോധനാ ഹര്‍ജി തള്ളി. മുൻ ഉത്തരവിൽ പിഴവുകളില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ തീരുമാനം. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ ചേംബറാണ് കേസ് പരിഗണിച്ചത്.