കൊല്ലം: ഗര്‍ഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് അപകടം സംഭവിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെ കൊല്ലം ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം എസ്ടി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
കല്ലുവാതുക്കല്‍ ജംഗ്ഷന് സമീപം ദേശീയപാതയില്‍ വച്ച് ആംബുലന്‍സ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍പ്പെട്ട ടിപ്പര്‍ ലോറിയുടെ പിന്നില്‍ മറ്റൊരു ടിപ്പര്‍ ലോറിയും തമ്മിലിടിച്ചു. മീയണ്ണൂര്‍ സ്വദേശി ഗീതുവാണ് (21) അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ ഗീതുവിനെ കൂടാതെ അമ്മ പ്രിയ (40), ബന്ധു ആശ (33) ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലം അഞ്ചാലുംമൂട് സ്വദേശി വിഷ്ണു (28) എന്നിവര്‍ക്കും സാരമായി പരിക്കേറ്റു.