പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കണ്ണൂര്‍: കൂത്തുപറമ്ബില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്ബ് പൊലീസ് ബെംഗളൂരുവില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒന്നര വര്‍ഷം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെണ്‍കുട്ടികളുടെ പരാതിയില്‍ കൂത്തുപറമ്ബ് പൊലീസ് കേസെടുക്കുകയായിരുന്നു. മാസങ്ങളായി വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ അറുപത്തിയഞ്ചുകാരനായ പ്രതിയെ സി ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
രാവിലെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂത്തുപറമ്ബ് കോടതിയില്‍ ഹാജരാക്കി.
എഎസ്ഐ വി കെ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ എ സുധി,സിവില്‍ പൊലീസ് ഓഫിസര്‍ വിജിത്ത് അത്തിക്കല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.