കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രീയ കഴിഞ്ഞ് അത്യാഹിതവിഭാഗത്തിലാക്കിയ യുവതി മരിച്ചു. പുറത്തെടുത്ത ആൺ കുഞ്ഞ് സുഖംപ്രാപിക്കുന്നു.മേൽപ്പറമ്പ് പള്ളിപ്പുറത്തെ
വയറിങ് തൊഴിലാളി ഗണേശന്റെ ഭാര്യ നീഷ്മ (20) യാണ് മരിച്ചത് .
തൃക്കണ്ണാട് മലാംകുന്ന് പുത്യക്കോടിയിലെ ശേഖരയുടേയും ബീഡി തൊഴിലാളി കുസുമത്തിന്റെയും മകളാണ്.ഒക്ടോബർ 30 നാണ് കന്നിപ്രസവത്തിനായി നീഷ് മയെ കാഞ്ഞങ്ങാട്,സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഈ മാസം ഒൻപതിനായിരുന്നു ഡോക്ടർ പ്രസവ തീയ്യതിയായി പറഞ്ഞിരുന്നത്.
ബുധനാഴ്ച ഉച്ച കഴിഞ്ഞ്തളർച്ച ഉണ്ടായതിനെ തുടർന്ന് ശസ്ത്രക്രീയ
നടത്തി കുഞ്ഞിനെ പുറത്തെടുത്തുയെങ്കിലും യുവതിയുടെ നില ഗുരുതമായതിനാൽ ഐസി.യു.വിലേക്ക് മാറ്റിയിരുന്നു. വൈകിട്ട് ആറരയോടെമരണപ്പെടുകയായിരുന്നു.
നേരത്തെ വിദേശത്തായിരുന്ന ഗണേശൻ നാട്ടിലെത്തി വയറിങ് ജോലി ചെയ്തു വരികയാണ്.
2019 നവംബർ മാസത്തിലായിരുന്നു വിവാഹം.പെരിയ സർക്കാർ പോളിയിലെ മൂന്നാം വർഷ വിദ്യാർഥി നിധീഷ് ഏക സഹോദരനാണ്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും