ബഗൽപൂര്‍: ബീഹാറിലെ ബഗൽപൂരിൽ ബോട്ട് അപകടം. 100 പേരുമായി സഞ്ചരിച്ച ബോട്ട് ഗംഗാ നദിയിൽ മറിഞ്ഞാണ് അപകടം. 11 പേരെ രക്ഷപ്പെടുത്തി. ഒരാൾ മരിച്ചു. കാണാതായവർക്കായി തെരച്ചിൽ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ബോട്ട് തലകീഴായി മറിയുകയായിരുന്നെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.