തിരുവനന്തപുരം: ലഹരിക്കടത്തി കേസില്‍ ബംഗളുരുവില്‍ അറസ്റ്റിലായ ബിനീഷിന്റ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് സംഘം ഇന്നലെയാണ് പരിശോധനയ്ക്ക് എത്തിയത്. ഇന്നലെ രാത്രിയോടെ പരിശോധന അവസാനിപ്പിച്ചുവെങ്കിലും പിടിച്ചെടുത്ത രേഖകളുടെ മഹസറില്‍ ഒപ്പുവെയ്ക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല.
ഇതോടെ ഇഡി സംഘം വീട്ടില്‍ തന്നെ തുടര്‍ന്നു. എന്നാല്‍, നേരം പുലര്‍ന്നതോടെ സംഭവത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കുഞ്ഞിനെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് കാണിച്ച് കോടിയേരിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ബാലാവകാശ കമ്മീഷനു പരാതി നല്കി. പരാതിയെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന് കോടിയേരിയുടെ വീട്ടിലെത്തി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൂജപ്പുര പോലീസും കോടിയേരിയുടെ വീട്ടിലെത്തി. പോലീസ് എത്തിയപ്പോഴോക്കും സാക്ഷികളായ സി.ആര്.പി.എഫ് ഉദ്യോഗസ്ഥരുടെ ഒപ്പ് മഹസറില്‍ രേഖപ്പെടുത്തി ഇഡി സംഘം തിരിച്ചിറങ്ങുകയായിരുന്നു.
എന്നാല്‍, ഇ.ഡി സംഘത്തിന്റെ വാഹനം പോലീസ് തടഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താനെത്തിയതാണെന്നുമാണ് പോലീസ് ഇഡിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഞങ്ങള്‍ താമസിക്കുന്നിടത്ത് വരൂ എന്ന് പറഞ്ഞു ഇ.ഡി സംഘം വാഹനം മുന്നോട്ടെടുക്കയായായിരുന്നു. തൊട്ടുപിന്നാലെ, മാധ്യമങ്ങള്‍ക്ക് മുന്പില് ബിനീഷിന്റെ ഭാര്യ പ്രത്യക്ഷപ്പെട്ടു. ബിനീഷ് ഡോണല്ലെന്നും കുറച്ച് സുഹൃത്തുക്കള്‍ അധികമുണ്ടെന്നെയുള്ളൂ എന്നും ഭാര്യ മാധ്യമങ്ങളോട് വിശദീകരിച്ചു. ബിനീഷ് ഒരു സാധാരണ മനുഷ്യനാണെന്നും എന്റെ രണ്ടു മക്കളുടെ അച്ഛനാണെന്നും പറഞ്ഞ് ബിനീഷിന്റെ ഭാര്യ മാധ്യമങ്ങള്‍ക്ക് മുന്പില് വിങ്ങിപ്പൊട്ടി.