കാസര്‍കോട്:ഹരിത കേരളം മിഷന് ആവിഷ്കരിച്ച പെന്‍ഫ്രണ്ട് പദ്ധതിയിലൂടെ ശേഖരിച്ച ഉപയോഗ ശൂന്യമായ പേനകള്‍ സ്ക്രാപ്പിന് കൈമാറി. പദ്ധതിയുടെ ഭാഗമായി പരവനടുക്കം ഗവ: ഗേള്‍സ് മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ശേഖരിച്ച ഒരു ക്വിന്റല്‍ പേനകള്‍ ഹെഡ്മാസ്റ്റര് സുരേഷ് കുമാര്‍ കെ.എസ്.എം.എ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ചെമ്മനാടിനു കൈമാറി. എസ്.പി.സി സി.പി.ഒ ഷുക്കൂറിന്റെ നേതൃത്വത്തില്‍ നടക്കുന്ന എസ്.പി.സി ക്യാമ്പില്‍ വെച്ചാണ് പേനകള്‍ കൈമാറിയത്. പ്രിന്‍സിപ്പാള്‍ ഷീല, മാനേജര്‍ രാധാകൃഷ്ണന്, എം സി ആര് ടി സുജിത, എസ് പി സി കുട്ടികള്‍, ഹരിതകേരളം മിഷന് ഇന്റന്‍ഷിപ് ട്രെയിനിമാരായ ടി.കെ. ശില്പശ്രീ, കെ.അശ്വിനി എന്നിവര്‍ പങ്കെടുത്തു.