മൂന്ന് കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും ചേർത്തല പോലീസ് തൂക്കിയെടുത്ത് അകത്തിട്ടു.
ആലപ്പുഴ: മൂന്ന് കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. 10 വയസില്‍ താഴെ പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശിയായ 29കാരിയും മുഹമ്മ ഗ്രാമപഞ്ചായത്ത് സ്വദേശിയായ 27കാരനുമാണ് പിടിയിലായത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ പോകുന്നെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. ഭര്‍ത്താവ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. ഇയാളുടെ കൂട്ടുകാരനാണ് ഓട്ടോ ഡ്രൈവര്‍. മൂന്നു വര്‍ഷം മുമ്പ് വരെ യുവതിയും കുടുംബവും മുഹമ്മയിലായിരുന്നു താമസം. പിന്നീട് അര്‍ത്തുങ്കലിലേക്ക് മാറി. യുവതിയെ കാണാതായത് സംബന്ധിച്ച് അര്‍ത്തുങ്കലിലും ഓട്ടോഡ്രൈവറെ കാണാനില്ലെന്ന് മുഹമ്മ പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്ക്വാഡ് രൂപീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ എറണാകുളത്തു നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ കേസ്. യുവതി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായി.