കാട്ടൂര്‍ എസ്ബിഐ മാനേജരെ കൊല്ലാന്‍ ശ്രമം; ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു, അക്രമി സ്കൂട്ടറില്‍ രക്ഷപ്പെട്ടു
കണ്ണൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാട്ടൂർ ബ്രാഞ്ച് മാനേജരെ കൊലപ്പെടുത്താന്‍ ശ്രമം. രാവിലെ ബാങ്ക് തുറക്കാനെത്തിയ വി പി രാജേഷിനെ അജ്ഞാതന്‍ ആക്രമിക്കുകയായിരുന്നു. സ്കൂട്ടറില്‍ എത്തിയ പ്രതി രാജേഷിന്റെ തലയ്ക്ക് ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്കൂട്ടറില്‍ തന്നെ രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. കാട്ടൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.