സർവ്വീസ് സംബന്ധിച്ച് തര്‍ക്കം; ഇടുക്കിയിൽ ബസ് ഉടമ കുത്തേറ്റ് മരിച്ചു
ഇടുക്കി: ഇടുക്കി അടിമാലിയിൽ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസൺവാലി സ്വദേശി ബോബൻ ജോർജ്ജ് (34) ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരൻ മനീഷാണ് കുത്തിയത്. ഇയാൾക്കും കുത്തേറ്റിട്ടുണ്ട്. സർവ്വീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പേരിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.