സംസ്ഥാനത്ത് സിബിഐ അന്വേഷണങ്ങള്‍ക്കുള്ള പൊതുഅനുമതി റദ്ദാക്കി
തിരുവനന്തപുരം : സിബിഐ അന്വേഷണത്തിന് നല്‍കിയിരുന്ന പൊതുഅനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സിബിഐയ്ക്ക് ഇനി കേസുകള്‍ ഏറ്റെടുക്കാനാവില്ല. എന്നാല്‍ നിലവിുലുള്ള അന്വേഷണങ്ങളെ തീരുമാനം ബാധിക്കില്ല.
സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കവര്‍ന്നെടുത്ത് കേന്ദ്രഏജന്‍സിയായ സിബിഐ കേസുകളില്‍ ഇടപെടുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും ഇത്തരത്തില്‍ പൊതുഅനുമതി റദ്ദാക്കിക്കൊണ്ട് നേരത്തേ ഉത്തരവിറക്കിയിരുന്നു.