വീടിന് തീപിടിച്ചാലും വള്ളം നശിച്ചാലും ദുരിതാശ്വാസം ; വരുമാനം 2 ലക്ഷത്തില്‍ കൂടരുത്
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം ലഭിക്കാനുള്ള മാര്‍ഗരേഖ പുറത്തിറക്കി. ഗുരുതര രോഗികള്‍ക്കും വാര്‍ഷികവരുമാനം രണ്ടുലക്ഷം കവിയാത്തവര്‍ക്കും ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ഒരാള്‍ക്ക് ഒരുതവണമാത്രമേ ലഭിക്കൂ. ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയവയാണെങ്കില്‍ രണ്ടു വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം. ആറ് മാസത്തിനകമുള്ള അസ്സല് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും നല്‍കണം. അപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ മരണ സര്‍ട്ടിഫിക്കറ്റ്, എഫ്ഐആര്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ് സഹിതം മരിച്ച് ഒരു വര്‍ഷത്തിനകം അപേക്ഷിക്കണം.വീടും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടിത്തത്തില്‍ നശിച്ചാലും, വള്ളം, ബോട്ട്, തോണി, വല തുടങ്ങിയവക്ക് നാശമുണ്ടായാലും സഹായം ലഭിക്കും. പ്രകൃതിക്ഷോഭംമൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കലക്ടറുടെ ശുപാര്‍ശ വേണം. ബാങ്ക് അക്കൗണ്ടില്‍ പണമെത്തുംഎങ്ങനെ അപേക്ഷിക്കാംcmo.kerala.gov.in എന്ന വെബ്പോര്‍ട്ടലിലൂടെ നേരിട്ടും അക്ഷയകേന്ദ്രം വഴിയും എംഎല്‍എ, എംപി എന്നിവരുടെ ഓഫീസ് വഴിയും മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരുടെ ഓഫീസില്‍ തപാല്‍/ ഇ-മെയില്‍ വഴിയും അപേക്ഷ നല്‍കാം. അപേക്ഷ പരിശോധിച്ച് രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്. ആവശ്യമായ രേഖകളില്ലെങ്കിലോ പോരായ്മകള്‍ ഉണ്ടെങ്കിലോ വില്ലേജ് ഓഫീസര്‍മാര്‍ അപേക്ഷകരെ വിവരം അറിയിക്കണം. ആവശ്യമായ രേഖ ഇല്ലാത്തവ മാറ്റിവയ്ക്കും. ഇക്കാര്യം അപേക്ഷകന് എസ്എംഎസ് സന്ദേശമായി ലഭിക്കും. cmo.kerala.gov.in പോര്‍ട്ടലിലൂടെ കുറവുള്ള രേഖകള്‍ അപ് ലോഡ് ചെയ്യാം