ഇസ്തിരിക്കടയുടെ മറവിൽ സമാന്തര മദ്യശാല: 2 പേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഇസ്തിരിക്കടയുടെ മറവിൽ നടന്ന സമാന്തര മദ്യശാലയിൽ നീലേശ്വരം എസ്.ഐ., സതീഷിന്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ രണ്ടുപേർ അറസ്റ്റിലായി. കോട്ടപ്പുറം ആനച്ചാലിലെ ഇസ്തിരികടയുടമ രാജേന്ദ്രൻ 60, ആനച്ചാലിലെ സനീഷ് 40, എന്നിവരാണ് അറസ്റ്റിലായത്. ഇസ്തിരിക്കട നടത്തുന്ന കെട്ടിത്തിലെ മുറിയുടെ തൊട്ട് മുകളിലുള്ള മറ്റൊരു മുറിയാണ് രാജേന്ദ്രൻ മദ്യശാലയാക്കി മാറ്റിയത്.
അനധികൃതമായെത്തിക്കുന്ന മദ്യം ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തി വരികയായിരുന്നു. മദ്യവിൽപ്പനയിലെ സഹായിയായിരുന്നു സനീഷ്. ആവശ്യക്കാർക്ക് ലക്ഷ്യസ്ഥാനത്തേക്ക് മദ്യമെത്തിച്ച് നൽകുകയും ചെയ്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. എട്ട് ലിറ്റർ വിദേശ നിർമ്മിത മദ്യം പിടികൂടി.