അജാനൂരിൽ അടുക്കയിളയിൽ ഒളിപ്പിച്ച അഞ്ച് കിലോ ചന്ദനത്തടി പിടികൂടി
അജാനൂർ: അജാനൂർ ഇട്ടമ്മലിൽ അടുപ്പിനടിയിൽ ഒളിപ്പിച്ച നിലയിൽ വനപാലകർ അഞ്ച് കിലോ ചന്ദനത്തടികൾ പിടികൂടി.
ഇട്ടമ്മലിലെ ഐശ്വര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബൂബക്കറിന്റെ വീട്ടിലെ അടുക്കളയുടെ ഗ്യാസ് അടുപ്പിനടിയിൽ കഷണങ്ങളാക്കി ചാക്കിൽ സൂക്ഷിച്ച ചന്ദനമരത്തടികളാണ് കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. അഷറഫിന്റെ നേതൃത്വത്തിൽ ഇന്നുച്ചയ്ക്ക് പിടികൂടിയത്.
കാസർകോട് ഡിഎഫ്ഓയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനപാലകർ വീട്ടിനകത്ത് തെരച്ചിൽ നടത്തിയത്. അബൂബക്കറിനെ പിടികൂടാനായില്ല. മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. മരപ്പണിക്കാരനാണിദ്ദേഹം. പിടികൂടിയ ചന്ദനത്തടിക്ക് കാൽലക്ഷം രൂപ വില വരും.