രോഗിയായി അഭിനയിച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നയാള്‍ പിടിയില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തുന്നയാളെ പൊലീസ് പിടികൂടി. പള്ളിച്ചല്‍ ഹോമിയോ കോളജിനു സമീപം മേപ്പള്ളിയൂര്കോണത്തു ഹാജാ ഹുസൈന് (22) നെയാണ് മെഡിക്കല്‍കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മൊബൈല്‍ ഫോണുകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ ഹരിലാല്‍, എസ്.ഐമാരായ പ്രശാന്ത്, അന്‍സാരി, എസ്.സി.പി ജ്യോതി, സി.പി.ഒമാരായ വിജിന്‍ലാല്‍, നൗഫല്‍, രാജേഷ്, ശ്രീനിവാസന് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.