രോഗിയെ പരിചരിക്കാനെത്തിയ മുപ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായി,സെക്യൂരിറ്റി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: ആശുപത്രിയുടെ പരിസരത്ത് മുപ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹിയിലെ രോഹിണി പ്രദേശത്താണ് സംഭവം. യുവതിയുടെ പരാതിയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനീഷ് (22), പ്രവീണ്‍ തിവാരി (24), കന്‍വര്‍ പാല് (33) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിലൊരാള്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഒക്ടോബര്‍ 30,31 തീയതികളില്‍ രോഹിണിയിലെ ബാബ സാഹിബ് ഭീം റാവു അംബേദ്കര്‍ ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയില്‍വച്ച് മൂന്ന് പേര് തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാളെ പരിചരിക്കാനായിട്ടാണ് മുപ്പതുകാരി എത്തിയത്. രോഗികളുടെ കൂടെയുള്ളവര്‍ താമസിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ സമയം പ്രതികള്‍ ഭീഷണിപ്പെടുത്തി തന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.