കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ചുകടത്തിയ 1.087 കിലോ സ്വർണവുമായി നിലമ്പൂർ സ്വദേശി പിടിയിൽ
കോഴിക്കോട്: ശരീരത്തിൽ ഒളിപ്പിച്ച് കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് 1.087 കിലോ സ്വർണം പിടിച്ചത്. ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഞായറാഴ്ച രാത്രി എത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൾ റഷീദ്(31) ആണ് സ്വർണം കടത്തിയത്.
കസ്റ്റംസ് അസി. കമീഷണർ എ കെ സുരേന്ദ്രനാഥിന്റെ നിർദേശപ്രകാരം സൂപ്രണ്ട് കെ കെ പ്രവീൺകുമാർ, ഇൻസ്പെക്ടർമാരായ ഇ ഫൈസൽ, സന്തോഷ് ജോൺ, ഹെഡ് ഹവിൽദാർ എം സന്തോഷ് കുമാർ, ഇ വി മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചത്.