പ്രിയങ്ക രാധാകൃഷ്ണന് ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി ലേബർ പാർട്ടി പ്രവർത്തകയാണ്
വെല്ലിംഗ്ടണ്‍:എറണാകുളം സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണന് ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ അംഗമായി ചുമതലയേല്‍ക്കും. ആദ്യമായിട്ടാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതല തുടങ്ങിയ വകുപ്പുകളാണ് പ്രിയങ്ക വഹിക്കുക.തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ് പ്രിയങ്ക.കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു.ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും പ്രിയങ്ക വഹിച്ചിരുന്നു.പറവൂര്‍ മാടവനപ്പറമ്പ് രാമന് രാധാകൃഷ്ണന് -ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും, ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്സണാണു ഭര്‍ത്താവ്. വെല്ലിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ഡവലപ്മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടാനായിട്ടാണ് പ്രിയങ്ക ന്യൂസിലന്‍ഡിലെത്തിയത്.