കാഞ്ഞങ്ങാട്ട് സ്വകാര്യ ബസിൽ നിന്ന് 3000 പാക്കറ്റ് നിരോധിത പാൻമസാല ഉൽപന്നങ്ങൾ പിടിച്ചു .
കാഞ്ഞങ്ങാട് ∙ കാസർകോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്ന് 3000 പാക്കറ്റ് നിരോധിത പാൻമസാല ഉൽപന്നങ്ങൾ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫിസർ പി.ശശി, സിവിൽ എക്സൈസ് ഓഫിസർമാരായ മൊയ്തീൻ സാദിഖ്, ടി.കെ.രഞ്ജിത്ത് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.