ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ കുടിപ്പക വെടിവയ്പ്,വധശ്രമം; ടിക്കി അമ്മി അറസ്റ്റില്‍
കുമ്പള : ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യം വെടിവയ്പിലും വധശ്രമത്തിലും കലാശിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവം. ബന്തിയോട്ടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനു നേരെ വാഹനത്തിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ബൈതലയില്‍ ഷേക്കാലിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് സംഘം തകര്‍ത്തത്. ഷേക്കാലിയുടെ മകന് ടിക്കി അമ്മിയു( അമീര്‍)മായി ബന്ധപ്പട്ടുള്ള വഴക്കിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് അക്രമത്തിനിടയാക്കിയതെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ ടിക്കി അമ്മി(35)യെ അറസ്റ്റ് ചെയ്തു.
ഇരു സംഘങ്ങളിലെയും മൊയ്തീന് ഷബീര്‍, ലത്തീഫ്, ജായി, സാധു, ഉസ്മാന്, ഫൈസല്‍, പിന്നെ കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ആദ്യം കാറിലെത്തിയ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടിക്കി അമ്മിയുടെ കാറിന് നേരെ വെടിയുതിര്‍ത്ത് അക്രമം നടത്തുകയായിരുന്നു. ഇതിനു പ്രതികാരമായി അമ്മിയുടെ സംഘം ടിപ്പര്‍ ലോറിയില്‍ ഉസ്മാന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിന്തുടര്ന്നു ബന്തിയോട് അട്ക്കയില്‍ വച്ച് ലോറി ഇടിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചതോടെ ഇതിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ടിപ്പര്‍ ലോറി കാറിലിടിച്ചതായി പൊലീസ് പറഞ്ഞു.
വീട്ടില്‍ നടന്ന അക്രമത്തെ കുറിച്ച് പരാതി നല്കാന് ഷേക്കാലിയും ഭാര്യയും പൊലീസ് സ്റ്റേഷനിലേക്ക് കാറില്‍ പോകുന്നതിനിടെ അക്രമി സംഘം വീണ്ടും കാറിലെത്തി വീട്ടുകാര്‍ സഞ്ചരിച്ച കാറിലേക്കിടിച്ച് തടയാന്‍ ശ്രമിച്ചു. കുമ്പള ഇന്‍സ്പെക്ടര്‍ പി.പ്രമോദ്, എസ്ഐ.മാരായിരുന്ന എ.സന്തോഷ് കുമാര്‍, രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. 3 കാറുകളും ഒരു ടിപ്പര്‍ ലോറിയും ഒരു കത്തിയും പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം നടത്തിയവര്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്നു പൊലീസ് പറഞ്ഞു.