ഇ ഡി സംഘവുമായി കയർത്തു,
ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റി
ബെംഗളൂരു∙ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബെംഗളൂരുവിൽ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ദോഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രേവശിപ്പിച്ചു. ചോദ്യം ചെയ്യലിനിടെയാണ് ബിനീഷിന് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
തുടർച്ചയായി നാലാം ദിവസമാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇഡി ഇന്ന് ഓഫിസിൽ എത്തിച്ചപ്പോൾ ഷർട്ടിന്റെ കോളറിൽ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയർത്തു സംസാരിച്ചത് വിവാദമായിരുന്നു.
ഇന്നു രാവിലെ മുതല്‍ അസ്വസ്ഥനായി കാണപ്പെട്ട ബിന്ീഷ് പിന്നീട് കടുത്ത നടുവേദന അനുഭവപ്പെടുന്നതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം വിക്ടോറിയ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ ബിനോയ് കോടിയേരി ആശുപത്രിയിലെത്തുകയും ചെയ്തു. എന്നാല്‍ പ്രധാന കോവിഡ് കെയര്‍ സെന്റര്‍ ആയതിനാല്‍ വിക്ടോറിയ ആശുപത്രിയില്‍നിന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെന്നാണു സൂചന.
ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. ബി കാപിറ്റൽ ഫോറക്സ്, ബി കാപിറ്റൽ സർവീസ് എന്നീ കമ്പനികളെക്കുറിച്ചാണ് അന്വേഷണം. ഈ കമ്പനികളിൽ സാധാരണ ഇടപാടുകൾ