കേരളപ്പിറവി ദിനത്തിൽ ബോവിക്കാനത്ത് യു.ഡി.എഫ്.വഞ്ചനാ ദിനം
ആചരിച്ചു.
കാസർകോട്:യു.ഡി.എഫ്. സ്പീക്ക് അപ്പ് കേരള – അഞ്ചാം ഘട്ട സമരത്തിൻ്റെ ഭാഗമായി കേരളത്തെ വഞ്ചിച്ച് സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിച്ച്, അഴിമതികളുടെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയും, ഉന്നത വിദ്യാഭ്യാസ മന്ത്രിയും രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നാവശ്യപ്പെട്ട്
കേരള പിറവി ദിനത്തിൽ
വഞ്ചനാദിനമായി ആചരിച്ച് ബോവിക്കാനം ടൗണിൽ യു.ഡി.എഫ്. നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി. ഡി.സി.സി. സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാർ ഉൽഘാടനം ചെയ്തു.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത് അധ്യക്ഷത വഹിച്ചു.റഷീദ് തെക്കെപ്പള്ളസ്വാഗതം പറഞ്ഞു.
ബി.സി.കുമാരൻ, പ്രകാശ് റാവു, കൃഷ്ണൻ ചേടിക്കാൽ, അബ്ബാസ് കൊൾച്ചപ്പ്, ഹംസ ചോയിസ്, മാധവൻ നമ്പ്യാർ, ഷെരീഫ് മല്ലത്ത്
സംബന്ധിച്ചു.