എം എൽ എ കമറുദ്ദീന്റെ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് : കാഞ്ഞങ്ങാട് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ പരിശോധന
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് 11 വാഹനങ്ങളുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ തേടി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനുവേണ്ടി കാസർകോട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഉദ്യോഗസ്ഥരാണ് ഇന്നലെ രാവിലെ ഹൊസ്ദുർഗ് ജോയിന്റ് ആർ.ടി.ഓഫീസിൽ പരിശോധനയ്ക്കെത്തിയത്.ഫാഷൻഗോൾഡ് എം. ഡി. പൂക്കോയ തങ്ങൾ ,പി.പി. നിസാം എന്നിവരുടെ പേരിലുള്ള വാഹനങ്ങളുടെ കാര്യങ്ങളാണ് ഉദ്യോഗസ്ഥർ ഓഫീസിൽ തിരഞ്ഞത്. വാഹനങ്ങളിലേറെയും ഇതിനിടയിൽ കൈമാറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.ഫാഷൻഗോൾഡിന്റെയും അതുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളുടെയും പേരിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നത്.അന്വേഷണം അവസാനഘട്ടത്തിലാണെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.എം. സി ഖമറുദ്ദീൻ എം .എൽ. എ കേസിൽ പ്രതിയാണ്.