തീവണ്ടി തട്ടി മരിച്ച യുവാവിന് കോവിഡ്: ശവസംസ്കാരച്ചടങ്ങ് ഏറ്റെടുത്ത് സി.പി.എം പ്രവർത്തകർ
നീലേശ്വരം : തീവണ്ടി തട്ടി മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്കാരച്ചടങ്ങ് ഏറ്റെടുത്ത് സി.പി.എം. പ്രവർത്തകർ. ബുധനാഴ്ച ചെറുവത്തൂരിൽ തീവണ്ടി തട്ടി മരിച്ച നീലേശ്വരം പാലായിയിലെ കെ.പി.പ്രവീണിന് (32) ആണ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കാൻ സി.പി.എം. പേരോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി പ്രവർത്തകർ മുന്നിട്ടിറങ്ങുകയായിരുന്നു. സി.സി.മധു, വി.വി.ഉദയകുമാർ, കെ.മോഹനൻ, ടി.രവി, കെ.രമേശൻ, കെ.സുരേഷ് എന്നിവരാണ് കോവിഡ് പ്രതിരോധ വസ്ത്രങ്ങൾ ധരിച്ച് പാലാത്തടത്തെ സമുദായ ശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടത്തിയത്.
നഗരസഭാ കൗൺസിലർ പി.മനോഹരൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചെറുവത്തൂർ ബസ് സ്റ്റാൻഡിന് സമീപത്തെ നീലഗിരി ഹാർഡ്വേഴ്സിലെ ജീവനക്കാരനായിരുന്നു പ്രവീൺ.