തമിഴ്നാട് കൃഷിമന്ത്രി ആര്. ദൊരൈക്കണ്ണ് കോവിഡ് ബാധിച്ചു മരിച്ചു
ചെന്നൈ∙ തമിഴ്നാട് കൃഷിമന്ത്രി ആര്. ദൊരൈക്കണ്ണ് (72) കോവിഡ് ബാധിച്ചു മരിച്ചു. ഒക്ടോബര്‍ 13-ന് കോവിഡ് സ്ഥിരീകരിച്ച മന്ത്രി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി വൈകിയാണു മരണം സംഭവിച്ചതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ മുഖ്യമന്ത്രി ഇടപ്പാടി കെ പളനിസ്വാമി അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം 90 ശതമാനത്തോളം തകരാറിലായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണു ജീവന് നിലനിര്‍ത്തിയിരുന്നത്. തഞ്ചാവൂര്‍ ജില്ലയിലെ പാപനാശത്തുനിന്നു മൂന്നു തവണ എംഎല്‍എയായിരുന്നു ദൊരൈക്കണ്ണ്.