മഞ്ചേശ്വരം;ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ ഇടതുമുന്നണി നേടിയ ഉജ്വലവിജയം മഞ്ചേശ്വരത്ത് ആവര്‍ത്തിക്കുമെന്ന് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ മാസ്റ്റര്‍ പ്രസ്താവിച്ചു.പാലായിലെ ഇടതു മുന്നണി വിജയം അറിയിച്ച ഉടന്‍ ബി എന്‍ സി യോട് പ്രതികരിക്കുകയായിരുന്നു ശങ്കര്‍ റൈ .പാലായിലെ പ്രതികരണം മഞ്ചേശ്വരത്തു പ്രതിഫലിക്കുമെന്നും പിണറായി സര്‍ക്കാരിന്റെ വികസന അജണ്ട ജനങ്ങളുടെ മുന്നില്വെക്കുന്നതിനൊപ്പം വര്‍ഗീയശക്തികളെ തുറന്നുകാട്ടുമെന്നും ശങ്കര്‍ റൈ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.എക്കാലവും ബി ജെ പിയെ ചൂണ്ടിക്കാട്ടി ജനങ്ങളെ ഭയപ്പെടുത്തുന്ന യു ഡി എഫ് തന്ത്രങ്ങളെ ജനങ്ങള്‍ തിരിച്ചറിയുമെന്നും എല്‍ ഡി എഫ് സ്ഥാനാര്‍ഥി പറഞ്ഞു.