മയക്കുമരുന്നിന്റെ ചൂടാറുംമുമ്പ് സി പി എം ബ്രാഞ്ച് സെക്രട്ടറി കഞ്ചാവുമായി പിടിയില്‍; തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ഇടനിലക്കാരനെന്ന് പൊലീസ്
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ പൊല്ലാപ്പുകള്‍ തീരും മുമ്പേ കഞ്ചാവ് കേസില്‍ സി പി എമ്മിന്റെ പ്രാദേശിക നേതാവ് അറസ്റ്റില്‍. തിരുവനന്തപുരത്താണ് സി പി എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കഞ്ചാവുമായി പിടിയിലായത്. പാറശാല ചെങ്കവിള സ്വദേശി വിഷ്ണുവിനെയാണ് തമിഴ്നാട് അതിര്‍ത്തിയില്‍ പൊലീസ് പിടികൂടിയത്.ഇയാളുടെ കൈയില്‍ ഒരു കിലോഗ്രാം കഞ്ചാവുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി വരും വഴിയാണ് വിഷ്ണുവിനെ പിടികൂടിയത്. തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തി വില്‍പ്പനയ്ക്ക് വച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു.