സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം;നിയമനടപടിക്ക് ഒരുങ്ങി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ പൊല്ലാപ്പുകള്‍ തീരും മുമ്പേ കഞ്ചാവ് കേസില്‍ സി പി എമ്മിന്റെ പ്രാദേശിക നേതാവ് അറസ്റ്റില്‍. തിരുവനന്തപുരത്താണ് സി പി എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കഞ്ചാവുമായി പിടിയിലായത്. പാറശാല ചെങ്കവിള സ്വദേശി വിഷ്ണുവിനെയാണ് തമിഴ്നാട് അതിര്‍ത്തിയില്‍ പൊലീസ് പിടികൂടിയത്.ഇയാളുടെ കൈയില്‍ ഒരു കിലോഗ്രാം കഞ്ചാവുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി വരും വഴിയാണ് വിഷ്ണുവിനെ പിടികൂടിയത്. തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തി വില്‍പ്പനയ്ക്ക് വച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.