ലോക്കറില്‍ സൂക്ഷിച്ച കളളപ്പണം സ്വപ്നയെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ്. സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് കോടതിയെ സമീപിച്ചു. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച കളളപ്പണത്തെ കുറിച്ച് ചോദ്യം ചെയ്യാനാണ് സ്വപ്നയേയും കസ്റ്റഡിയില്‍ വേണമെന്ന് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്ന് ദിവസമാണ് സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സരിത്തിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ കോടതി തിങ്കളാഴ്ച പരി?ഗണിക്കും.സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പന് കൈമാറിയ ഐ ഫോണ്‍ ഉപയോഗിച്ചിരുന്നത് ശിവശങ്കറാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രേഖകള്‍ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തിന് ഇത്തരത്തില്‍ സംശയം ഉയര്‍ന്നത്. ഒരു ലക്ഷം രൂപയോളം വിലവരുന്നതാണ് ഫോണ്‍.തന്റെ പക്കലുണ്ടായിരുന്ന ഫോണുകളുടെ ഐ എം ഇ ഐ നമ്പര്‍ ശിവശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. താന്‍ വാങ്ങിയ ഐ ഫോണുകളുടെ വിവരങ്ങള്‍ സന്തോഷ് ഈപ്പനും നല്‍കിയിരുന്നു. ഇവ പരിശോധിച്ചതില്‍ നിന്നാണ് സന്തോഷ് ഈപ്പന് കൈമാറിയതില്‍ ഏറ്റവും വിലയേറിയ ഫോണ്‍ ശിവശങ്കറിന് ലഭിച്ചതായി വ്യക്തമായത്.