സിദ്ദിഖ് കാപ്പന് നിയമപരമായ അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
ന്യൂഡല്‍ഹി: ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് നിയമപ്രകാരമുള്ള അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
യൂണിയന്റെ മൂന്ന് ഭാരവാഹികള്‍ക്കും അഭിഭാഷകര്‍ക്കും വീഡിയോകോണ്‍ഫറന്‍സ് വഴി സിദ്ദിഖ് കാപ്പനുമായി കൂടിക്കാഴ്ച നല്‍കാനുള്ള അവസരം ഒരുക്കണം, കുടുംബാംഗങ്ങള്‍ക്കും ഈ സൗകര്യം നല്‍കണം, അഭിഭാഷകന് വക്കാലത്ത് ഒപ്പിട്ട് നല്കാന് സിദ്ദിഖിനെ അനുവദിക്കണമെന്ന് ജയില്‍ അധികൃതരോട് നിര്‍ദേശിക്കണം, ന്യൂ മഥുരാ ജയില്‍ സന്ദര്‍ശിച്ച് അവിടെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജിയെയോ ജില്ലാജഡ്ജിയെയോ ചുമതലപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി.