കരിപ്പൂര്‍ വിമാനദുരന്തത്തില്‍ 660 കോടി രൂപയുടെ ക്ലെയിമിന് തീരുമാനം; ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷൂറന്‍സ് ക്ലെയിം
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് 660 കോടി രൂപയുടെ ക്ലെയിമിന് തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കൊപ്പം ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് ക്ലെയിം തുക നല്‍കുക.
വിമാനത്തിനുണ്ടായ നഷ്ടമായി 51 ദശലക്ഷം ഡോളറാണ് കണക്കാക്കിയത്. യാത്രക്കാരുടേത് 38 ദശലക്ഷം ഡോളറും. മൊത്തം 89 ദശലക്ഷം ഡോളറാണ് കമ്പനികള്‍ കണക്കാക്കിയത്. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് 373.83 കോടി രൂപ നല്‍കുക.