കോട്ടയം:കേരളം ഉറ്റുനോക്കിയ പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വിജയിച്ചു.2943 വോട്ടിനാണ് മാണി സി കാപ്പന് വിജയിച്ചത്. കാപ്പന് ഇതിനകം വിജയം ഉറപ്പിച്ചു കഴിഞ്ഞു അരനൂറ്റാണ്ടായി വലതുപക്ഷത്ത് നിലയുറപ്പിച്ച പാലാ മണ്ഡലം ഇടതു മുന്നണി പിടിച്ചടക്കിയത് എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ വമ്പിച്ച ആത്മ വിശ്വാസമാണ് പടര്‍ത്തുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോം ജോസ് പുലിക്കുന്നേലിനെയാണ് മാണി കാപ്പന് മലര്‍ത്തിയടിച്ചത്. ഇതോടെ കെ എം മാണിയുടെ പിന്‍ഗാമിയായി നിയമസഭയില്‍ മാണി സി കാപ്പനെത്തും. എല്‍ ഡി എഫിന്റെ ഈ വിജയം യുഡിഎഫ് കേന്ദ്രങ്ങളെ അങ്കലാപ്പിലാഴ്ത്തി. ഒക്ടോബര്‍ 23ന് കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യുഡിഎഫ് കോട്ടയില്‍ എല്‍ ഡി എഫ് ആധിപത്യം സ്ഥാപിച്ചത്. അതേസമയം ബിജെപി വോട്ട് വാങ്ങിയിട്ടും യുഡിഎഫിന് വിജയിക്കാനായില്ലെന്ന് എല്‍ ഡി എഫ് ജേതാവ് മാണി കാപ്പന് പ്രതികരിച്ചു. മണ്ഡലത്തിലാകെ ചെങ്കൊടിയുമായി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തകര്‍പ്പന്‍ പ്രകടനം തുടങ്ങി കഴിഞ്ഞു. മുന്നണിയുടെ സമുന്നയ നേതാക്കളും പാലായില്‍ എത്തിക്കഴിഞ്ഞു.