റെയിൽവേയുടെ അനുമതിയില്ലാതെ റിസർവേഷൻ ടിക്കറ്റ് വിൽപ്പന;ചെറുവത്തൂരിൽ ആർ പി എഫ് റെയ്ഡ് നടത്തി ടിക്കറ്റുകൾ പിടിച്ചെടുത്തു.
ചെറുവത്തൂർ: റെയിൽവേയുടെ അനുമതിയില്ലാതെ റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്ത് വിൽപ്പന നടത്തിയെന്ന കേസിൽ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് റെയ്ഡ് നടത്തി. ചെറുവത്തൂരിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ഇന്നലെ ഉച്ച കഴിഞ്ഞാണ് ആർപിഎഫ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ റെയിൽവെയുടെ അനുമതിയില്ലാതെ സ്ഥാപനത്തിൽ നിന്നും റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്ത് വിൽപന നടത്തുന്നതായി അധികൃതർ കണ്ടെത്തി. കടയുടമക്കെതിരെ റെയിൽവെ പോലീസ് കേസെടുത്തിട്ടുണ്ട്. ജില്ലയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും വ്യാപകമായി റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്ത് വിൽക്കുന്നു എ പരാതിയെ തുടർന്നാണ് സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ റെയ്ഡ്
ചെറുവത്തൂരിൽ നിന്നും റിസർവ് ചെയ്ത ഏഴു ടിക്കറ്റുകൾ സംഘം പിടിച്ചെടുത്തു. എഎസ്ഐമാരായ ബിജു നരിച്ചൻ, ഒ എം ചന്ദ്രൻ, ആർപിഫ് ജീവനക്കാരായ എൻ സഞ്ജയകുമാർ, പി ശശി, എം രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.