യുവമോർച്ച ജനറൽ സെക്രട്ടറിയടക്കം 3 ബിജെപി പ്രവർത്തകരെ കശ്മീരിൽ വെടിവച്ചുകൊന്നു;
ശ്രീനഗര്‍: കശ്മീരില്‍ 3 ബിജെപി പ്രവർത്തകരെ ഭീകരര്‍ വെടിവച്ചുകൊന്നു. യുവമോർച്ച ജനറല്‍ സെക്രട്ടറിയടക്കമുള്ളവരെയാണ് ഭീകരർ വെടിവച്ചുകൊന്നത്. കശ്മീരിലെ കുല്‍ഗാമിലാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വെടിവെപ്പ് നടത്തിയ ഭീകരര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.