അനൂപ് ബിനാമി മാത്രം;ബിസിനസുകള്‍ നിയന്ത്രിച്ചത് ബിനീഷെന്ന് ഇ ഡി കള്ളപണവും വെളുപ്പിച്ചു.
ബംഗ്ലൂരു : മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്സ്മെന്റ്. അനൂപിനെ കേരളത്തിലിരുന്നു നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നും ഇ.ഡി പറയുന്നു.
ബെംഗളൂരുവിലെ ഇടപാടുകള്‍ ബിനീഷ് കേരളത്തിലിരുന്നാണു നിയന്ത്രിച്ചത്. ലഹരി ഇടപാടിനായി പണം വന്ന അക്കൗണ്ടുകള്‍ ബിനീഷിന്റെ അറിവിലുള്ളതാണെന്നും ഇഡി വ്യക്തമാക്കി.
ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് കോടിയേരി, ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇ.ഡി. അറസ്റ്റ് ചെയ്ത ബിനീഷിനെ വില്‍സണ്‍ ഗാര്ഡന് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് പാര്‍പ്പിച്ചിരുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമത്തിലെ 4, 5 വകുപ്പുകളാണ് ചുമത്തിയത്. 7 വര്‍ഷം വരെ തടവു ലഭിച്ചേക്കാം.