കോവിഡ് രോഗമുക്തി നേടിയവർക്ക് തുടർചികിത്സ ആദ്യ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ജനറല്‍
ആശുപത്രിയില്‍
കാസര്‍കോട്:ഗുരുതരമായ കോവിഡ് ബാധിച്ച് സുഖപ്പെട്ടവരുടെ തുടര്‍ചികിത്സയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ‘പോസ്റ്റ് കോവിഡ് ക്ലിനിക്ക് ‘ ആരംഭിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ രാജാറാം ഉദ്ഘാടനം ചെയ്തു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 12 വരെയാണ് പരിശോധന. ജനറല്‍ മെഡിസിന് കണ്‍സല്‍ട്ടന്റുമാരായ ഡോ. എം. കുഞ്ഞിരാമന്, ഡോ. എംകൃഷ്ണനായക്, ഡോ. സിഎച്ച് ജനാര്ദ്ദനനായ്ക് എന്നിവരാണ് പരിശോധിക്കുക. ഗുരുതര കോവിഡ് 19 രോഗം ബാധിച്ച് സി കാറ്റഗറി ആയി ചികിത്സിക്കപ്പെട്ടവര്ക്കാണ് തുടര്‍ പരിശോധനയും ചികിത്സയുമാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കിലൂടെ നല്‍കുന്നത്.