കാസര്‍കോട് ജില്ലക്ക് ചരിത്രനേട്ടം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു നടപ്പാക്കിയ അതിനൂതന പദ്ധതികള്ക്ക്ഇ -ഗവര്ണന്സ് അവാര്‍ഡ്
തിരുവനന്തപുരം :2018-ലെ സംസ്ഥാന സര്‍ക്കാരിന്റെ ഇ -ഗവര്ണന്സ് അവാര്‍ഡ് കാസര്‍കോട് ജില്ലക്ക്.
സംസ്ഥാനത്തെ ജില്ലകളില്‍ ഇ -ഗവര്ണന്സ് വിജയകരമായി.നടപ്പാക്കിയതിനാണ് ടെലികോം സെക്രട്ടറി അരുണാ സുന്ദര്‍ രാജന് ഐ എ സ് ചയര്‍മാനായ ജൂറി
കാസര്‍കോടിനെ തിരഞ്ഞെടുത്തത്. ഇതിന്റെ പൂര്‍ണ ക്രെഡിറ്റ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിനാണ്. സജിത്ത് ബാബു ജില്ലാ കളക്ടറായി
ചുമതലയേറ്റത്തിന് പിന്നാലെ ഇ -ഗവര്ണന്സ് രംഗത്ത് നിത്യ വിസ്മയമായ അതിനൂതന പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കി വരുന്നത്. ലോക്സാഭാ തിരഞ്ഞെടുപ്പ് വേളയിലും ഏറ്റവുമൊടുവില്‍
തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് വാര്‍ഡ് വിഭജന നറുക്കെടുപ്പിലും ഇതിന്റെ മികവ് പ്രശംസനീയമായിരുന്നു. ഇതിന് രാഷ്ട്രീയ നേതൃത്വവും സഹപ്രവര്‍ത്തകരും
കളക്ടര്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്കി.