സിപിഎമ്മിനെതിരെ മുരളീധരൻ കൈരളി ന്യൂസിനെ പുറത്താക്കി ഡൽഹിയിൽ കേന്ദ്രമന്ത്രിയുടെ
വാർത്താസമ്മേളനം
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ കൈരളി ന്യൂസിന് പ്രവേശനം വിലക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരന്. സ്വര്‍ണക്കടത്ത് കേസിലെ പുതിയ സംഭവവികസങ്ങള്‍ക്ക് പിന്നാലെ കേന്ദ്രമന്ത്രിയുടെ പ്രതികരണമെടുക്കാനെത്തിയപ്പോഴാണ് വാര്‍ത്താ സംഘത്തെ ഗേറ്റിന് മുന്നില്‍ സെക്യൂരിറ്റി തടഞ്ഞത്.
തുടര്‍ന്ന് ഓരോരുത്തരെയായി അകത്തേക്ക് പേര് ചോദിച്ച് കടത്തിവിടുകയായിരുന്നു. കൈരളി ന്യൂസ് ഒഴികെ മറ്റ് മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ച് പ്രതികരണം നല്‍കുകയായിരുന്നു.
നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശകാര്യ വകുപ്പ് ഉള്‍പ്പെടെ കാണിക്കുന്ന ഉദാസീന നിലപാടുകളെ കൈരളി ന്യൂസ് ചോദ്യം ചെയ്ത വേളയിലെല്ലാം തന്നെ പ്രതികരിക്കാതെ തുടര്‍ച്ചയായി ഒഴിഞ്ഞ് മാറുകയായിരുന്നു ചെയ്തിരുന്നത്.
നേരത്തെ കോട്ടയത്ത് വച്ചും കൈരളി ന്യൂസിനെ പരിഹസിക്കുന്ന തരത്തിലുള്ള പ്രതികരണത്തിലൂടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് വി മുരളീധരന് ചെയ്തിരുന്നത്.