ശിവശങ്കറിന്റെ കസ്റ്റഡി മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യം ഇന്ന് കൊവിഡ് 25,000 കടക്കും സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: അഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തുവെന്നാല്‍ മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണ്. മുഖ്യമന്ത്രി എടുക്കേണ്ട തീരുമാനങ്ങള്‍ താന്‍ എടുത്തുവെന്ന് അറിയിച്ച് ഫയലില്‍ ഒപ്പുവച്ച ഉദ്യോഗസ്ഥ പ്രമുഖനാണ് ശിവശങ്കര്‍. മഞ്ഞ് മലയുടെ ഒരു കഷ്ണം മാത്രമാണ് ഇത്. ധാര്‍മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. കേരള പൊതുസമൂഹം അദ്ദേഹത്തിന്റെ രാജിയാണ് ആഗ്രഹിക്കുന്നതെന്നും മുല്ലപ്പളളി രാമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായതിന് പിന്നാലെ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും കടന്നാക്രമിച്ച് മറ്റ് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് 25,000 കടക്കുമെന്നായിരുന്നു എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എയുടെ പരിഹാസം.