പശു സംരക്ഷണം ഉത്തരവാദിത്തം, കൊല്ലുന്നവര്‍ക്ക് ജയില്‍ശിക്ഷ തന്നെ. ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെ യോഗി
ലക്നൗ: പശുവിനെ കൊല്ലുന്നവര്‍ക്ക് ജയില്‍ശിക്ഷ തന്നെ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
യു.പിയില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന അലഹബാദ് ഹൈകോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് യോഗിയുടെ പരാമര്‍ശം. നവംബര്‍ മൂന്നിന് സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി.
പശവിനെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടക്കും. പശു സംരക്ഷണത്തിനായി എല്ലാ ജില്ലകളിലും ഗോശാലകള്‍ നിര്‍മിക്കും. പശുക്കളുടെ സംരക്ഷിക്കേണ്ടതിെന്റ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും യോഗി പറഞ്ഞു.
സംസ്ഥാനത്ത് ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ഗൗരവമേറിയ നിരീക്ഷണം അലഹാബാദ്? ഹൈകോടതി നടത്തിയിരുന്നു. നിരപരാധികള്‍ക്കെതിരെ നിയമം അനാവശ്യമായി പ്രയോഗിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം അറസ്റ്റിലായ റഹ്മുദീെന്റ ജാമ്യാപേക്ഷ പരിഗണിക്കുേമ്ബാഴായിരുന്നു കോടതിയുടെ പരാമര്‍ശം.
നിരപരാധികള്‍ക്കെതിരെ നിയമം ചുമത്തുകയാണ്?. പിടിച്ചെടുക്കുന്ന മാംസം പരിശോധനകളില്ലാതെ തന്നെ ബീഫാണെന്ന നിഗമനത്തിലെത്തുകയാണ് പൊലീസ് റഹ്മുദീെന്റ കേസിലും മാംസത്തിെന്റ ഫോറന്‍സിക് പരിശോധനയുണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
ഗോവധ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒരു മാസമായി റഹ്മുദീന്‍ തടവിലാണ്. ഇയാള്‍ ചെയ്ത കുറ്റത്തെ കുറിച്ചും എഫ്.ഐ.ആറില്‍ വ്യക്തമായ പരാമര്‍ശമില്ല. ഇതോടെയാണ് ജാമ്യം അനുവദിക്കാന്‍ ഹൈകോടതി തീരുമാനിച്ചത്. റോഡുകളില്‍ അലഞ്ഞു തിരിയുന്ന പശുക്കളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്ന് ഹൈകോടതി നിരീക്ഷിച്ചു.