മുന്നാക്ക സംവരണത്തിന് പിന്തുണയെന്ന് മുല്ലപ്പള്ളി എസ് എൻ ഡി പി ക്കും ക്രൈസ്തവ സഭക്കും പിന്നാലെ ലീഗിനെ തള്ളി കോണ്‍ഗ്രസ്
തിരുവനന്തപുരം: മുന്നാക്ക സാമ്പത്തിക സംവരണത്തില്‍ യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്.അതേസമയം സി.പി.ഐ.എം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു
സംവരണ വിഷയത്തില്‍ ദേശീയ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യു.ഡി.എഫില്‍ മുസ്ലിം ലീഗ് മുന്നാക്ക സംവരണത്തിനെതിരാണ്.
ലീഗ് മുന്നാക്ക സംവരണ വിഷയത്തില്‍ യോജിച്ച പ്രക്ഷോഭത്തിനാണ് തയ്യാറെടുക്കുന്നത്. ഇതിനായി ഇന്ന് സംവരണ സമുദായങ്ങളുടെ യോഗമടക്കം ലീഗ് നേതൃത്വം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ഇന്ന് വൈകിട്ട് മുന്ന് മണിക്ക് യു.ഡി.എഫ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നുണ്ട്.
മുന്നോക്ക സംവരണം നടപ്പിലാക്കിയതിന് പിന്നാലെ മുസ്ലിം, ദളിത് സംഘടനകളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.